ആലപ്പുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ സനാതനം ഏരിയ വാർഷിക സമ്മേളനം12ന് രാവിലെ 9.30ന് ചാത്തനാട് ടൈനി ടോട്സ് സ്കൂളിന് സമീപം കെ.ബി. സാധുജന്റെ വസതിയിൽ നടക്കും. ജില്ലാ ജോയിന്റ് സെക്രട്ടറി എൻ.പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. എം.വി. മണി അദ്ധ്യക്ഷതവഹിക്കും. കെ.സോമനാഥപിള്ള സംസാരിക്കും.