പൂച്ചാക്കൽ: കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. പാണാവള്ളി പഞ്ചായത്ത് അഞ്ചാം വാർഡ് മറ്റത്തിൽ ഭാസി ( 67 ) ആണ് മരിച്ചത്. കിഡ്നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായ ഭാര്യയെ ശുശ്രൂഷിക്കുന്നതിന് ആശുപത്രിയിൽ കഴിയവേയാണ് കൊവിഡ് ബാധിച്ചത്. ഇന്നലെ പുലർച്ചേയാണ് മരിച്ചത്. ഭാര്യ: സതി. മകൾ: സബീന. മരുമകൾ: ആശിഷ് .