പൂച്ചാക്കൽ: വേമ്പനാട്ട് കായലിലെ നെടിയതുരുത്തിൽ കാപ്പിക്കോ റിസോർട്ട് പൊളിച്ചുനീക്കുന്നതിലുണ്ടായ അപ്പീൽ സുപ്രീം കോടതി തള്ളിയ സാഹചര്യത്തിൽ സ്ഥിതി വിലയിരുത്താനും റിപ്പോർട്ട് തയ്യാറാക്കാനുമായി കളക്ടർ എ.അലക്സാണ്ടറുടെ നേതൃത്വത്തിലുള്ള സംഘം നെടിയതുരുത്ത് സന്ദർശിച്ചു. സബ്കളക്ടർ എസ്.ഇലക്യ, ചേർത്തല തഹസിൽദാർ പി.ജി.രാജേന്ദ്രബാബു, വില്ലേജ് ഓഫീസർ ടി.എ.ഹാരിസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
റിസോർട്ട് പൊളിച്ചുനീക്കുന്നതിന് പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി വിധിപ്രകാരം ഉത്തരവ് നൽകിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതിക പ്രശ്നങ്ങളും പരിഗണിച്ച് മേൽനോട്ടവും സാങ്കേതിക സഹായവും കളക്ടറിൽ നിന്ന് പഞ്ചായത്ത് അഭ്യർത്ഥിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇത് നീണ്ടുപോവുകയായിരുന്നു. പൊളിക്കലലുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരും.