മാവേലിക്കര: കുറത്തികാട് മഹേഷ് മോഹന്റെ സ്മരണാർഥം സുഹൃത്തുക്കളുടെ കൂട്ടായ്മയായ ചങ്ക്സ് സൗഹൃദ കൂട്ടായ്മ കുറത്തികാട് സെന്റ് ജോൺസ് എം.എസ്‌.സി യു.പി.എസിൽ പണികഴിപ്പിച്ച ഓപ്പൺ സ്റ്റേജിന്റെ സമർപ്പണം ഇന്ന് വൈകിട്ട് 4ന് നടക്കും. മലങ്കര കത്തോലിക്ക സഭ മാവേലിക്കര ഭദ്രാസന അദ്ധ്യക്ഷൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മഹേഷിന്റെ അമ്മ അമ്പിളി മോഹൻ സമർപ്പണം നടത്തും. സ്കൂൾ പ്രഥമാദ്ധ്യാപകൻ റിനോഷ് സാമുവേൽ അദ്ധ്യക്ഷനാവും. അഭിജിത് പള്ളിയാവട്ടം, യദു മുരളി എന്നിവരെ ആദരിക്കും.