അരൂർ:എഴുപുന്ന പഞ്ചായത്ത് പതിനാലാം വാർഡിലെ പാലായി പറമ്പ് - കാര്യത്തറ റോഡിന്റെ നിർമാണ ബോർഡ് തകർത്ത നിലയിൽ.തൊഴിലുറപ്പു പദ്ധതി പ്രകാരം നിർമാണം നടത്തിയതിൻ്റെ വിശദാംശങ്ങൾ കാണിച്ച് പഞ്ചായത്ത് സ്ഥാപിച്ച ബോർഡാണ് കഴിഞ്ഞ ദിവസം സാമൂഹ്യ വിരുദ്ധർ തകർത്തത്.പൊതുമുതൽ നശിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ജെ.എസ്' എസ്. വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു.