മാവേലിക്കര- കുറത്തികാട് മാലിമേൽ ഭഗവതി​ ക്ഷേത്രത്തിലെ രേവതി തിരുനാൾ മഹോത്സവം 12ന് നടക്കും. രാവിലെ 6ന് ഗണപതിഹവനം, 7.30 മുതൽ ഉഷഃപൂജ, 8.30 മുതൽ ക്ഷേത്രതന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകം, 10ന് വഴിപാട് പറ സമർപ്പണം, വൈകിട്ട് 7.30ന് സേവ, 9ന് എതിരേൽപ്. 12 വരെ ക്ഷേത്രത്തിൽ തിരുമുമ്പിൽ പറസമർപ്പണവും ദേവീ ഭാഗവതപാരായണവും നടക്കും.