ചേർത്തല: ചേർത്തല തെക്ക് കുറുപ്പംകുളങ്ങരയിൽ വീട്ടിൽ ഇരിക്കുകയായിരുന്ന ആളിനടക്കം മൂന്നു പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ചേർത്തല തെക്ക് പഞ്ചായത്ത് എട്ടാം വാർഡ് കുറുപ്പം കുളങ്ങര മറ്റവന പൂവത്തിൽ ഭൈമി (76), ചാണിത്തറ ഉണ്ണി (63), ബിനീഷ് (28) എന്നിവർക്കാണ് കടിയേറ്റത്. ഇന്നലെ സന്ധ്യയ്ക്കാണ് സംഭവം. ഉണ്ണിയെ ആണ് വീട്ടിൽ കയറി നായ കടിച്ചത്. രണ്ടു പേരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നായയെ പിടികൂടാൻ പ്രദേശവാസികൾ ശ്രമം തുടരുകയാണ്.