ചേർത്തല: തങ്കി റോഡിന്റെ പുരുദ്ധാരണവുമായി ബന്ധപ്പെട്ട് വള്ളോംതൈയ്യിൽ പാലം,ഇല്ലിക്കൽ പാലം, എന്നിവ പൊളിച്ചു പണിയുന്നതിനാൽ പൊറത്താംകുഴി ജംഗ്ഷൻ മുതൽ കടക്കരപ്പള്ളി ജംഗ്ഷൻവരേയുള്ള ഭാഗത്ത് ഇന്നു മുതൽ ഒരു മാസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം പട്ടണക്കാട് അസി. എൻജിനീയർ അറിയിച്ചു.