ചേർത്തല : തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ സഹകരിച്ചില്ലെന്ന കാരണത്താൽ മന്ത്റിയുടെ പേഴ്‌സണൽ സ്​റ്റാഫ് അംഗത്തെ സി.പി.ഐയിൽ നിന്ന് പുറത്താക്കി. വ്യാഴാഴ്ച മുതിർന്ന നേതാക്കളുടെ സാന്നിദ്ധ്യത്തിൽ നടന്ന കരുവ ലോക്കൽ കമ്മി​റ്റി യോഗമാണ് നടപടിയെടുത്തത് .മുൻ ലോക്കൽ കമ്മ​റ്റി സെക്രട്ടറിയായിരുന്ന ഇദ്ദേഹം നിലവിൽ ലോക്കൽ കമ്മിറ്റി അംഗവും ബൂത്ത് സെക്രട്ടറിയായും പ്രവത്തിച്ചു വരുകയായിരുന്നു. എന്നാൽ നടപടി സി.പി.ഐ നേതൃത്വം ഒൗദ്ധ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.