അമ്പലപ്പുഴ: കൊമ്പൻ അമ്പലപ്പുഴ വിജയകൃഷ്ണന്റെ മരണകാരണം കരളിലും ചെറുകുടലിലും ഉണ്ടായ അണുബാധയെന്ന് പോസ്റ്റുമോർട്ടം പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ പരിശോധനയ്ക്കായി ആന്തരികാവയവങ്ങൾ സംസ്ഥാനത്തെ വിവിധ ലാബുകളിലേക്ക് അയയ്ക്കും. പോസ്റ്റുമോർട്ടം നടപടികൾ നാല് മണിക്കൂറോളം നീണ്ടു.