അമ്പലപ്പുഴ: കഴിഞ്ഞ ദിവസം ചരിഞ്ഞ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ വിജയകൃഷ്ണന്റെ പോസ്റ്റുമാർട്ടത്തിന് ശേഷം കൊമ്പുകളും നഖങ്ങളും പല്ലുകളും വനംവകുപ്പിന്റെ സ്ട്രോംഗ് റൂമിലേക്കു മാറ്റി.ഏതാനും വർഷങ്ങൾക്കു മുൻപുവരെ അതതു ക്ഷേത്രത്തിനു കൈമാറി ക്ഷേത്രത്തിലെ സ്ട്രോംഗ് റൂമിൽ ഇവ സൂക്ഷിക്കുകയായിരുന്നു പതിവ്. 5 വർഷം മുമ്പ് മുതലാണ് പുതിയ തീരുമാനപ്രകാരം വനം വകുപ്പിന് കൈമാറിത്തുടങ്ങിയത്.