ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെയും ആലപ്പുഴ ഈസ്റ്റ് റോട്ടറി ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ 12 മുതൽ 16 വരെ ചാത്തനാട് ഈസ്റ്റ് റോട്ടറി ക്ലബിൽ സൗജന്യ കൊവിഡ് വാക്സിനേഷൻ ക്യാമ്പ് നടത്തും. രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെയാണ് ക്യാമ്പ്. 12ന് രാവിലെ 9.30ന് കളക്ടർ എ.അലക്സാണ്ടർ ഉദ്ഘാടനം ചെയ്യും. റോട്ടറി ഡിസ്ട്രിക്ട്റ് ഗവർണർ ഡോ. തോമസ് വാവാനികുന്നേൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. അനിത കുമാരി, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ദീപ്തി, ആരോഗ്യവകുപ്പ് അഡിഷണൽ ഡയറക്ടർ ഡോ. കെ.വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും. ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്റ് വി.കെ.മധുകുമാർ വർമ്മ അദ്ധ്യക്ഷത വഹിക്കും. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായിരിക്കുമെന്ന് റോട്ടറി ഡിസ്ട്രിക്ട് ചെയർമാൻ ബേബി കുമാരൻ അറിയിച്ചു. അധാർകാർഡ് നിർബന്ധമായും കൊണ്ടുവരണം. ഫോൺ: 9847017105