s

അമ്പലപ്പുഴ: ഈ വർഷത്തെ തകഴി സാഹിത്യോത്സവം ഏപ്രിൽ 10 മുതൽ 17 വരെ ശങ്കരമംഗലത്ത് നടക്കും.. ശനിയാഴ്ച വൈകിട്ട് 5ന് നടക്കുന്ന തകഴി സാഹിത്യോത്സവ ഉദ്ഘാടനവും, അനുസ്മരണ സമ്മേളനവും നാടകകൃത്ത് ഫ്രാൻസിസ് ടി മാവേലിക്കര ഉദ്ഘാടനം ചെയ്യും. സമിതി ചെയർമാൻ മന്ത്രി. ജി .സുധാകരൻ അധ്യക്ഷത വഹിക്കും.യു .പ്രതിഭ എം. എൽ. എ മുഖ്യാതിഥിയാകും. ഏപ്രിൽ 16ന് വെളളിയാഴ്ച വൈകിട്ട് 5ന് തകഴിയുടെ ചെറുമകൻ രാജ് നായർ രചിച്ച നോവലിന്റെ പ്രകാശനം മന്ത്രി. ജി. സുധാകരൻ നിർവ്വഹിക്കും. നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ ചടങ്ങ് ഉദ്ഘാടനം ചെയ്യും. രവി ഡി. സി .അധ്യക്ഷനാകും.നോവലിസ്റ്റ് എസ്. ഹരീഷ് പുസ്തകം ഏറ്റുവാങ്ങും. 17 ന് ശനിയാഴ്ച വൈകിട്ട് 5ന് തകഴി ജന്മദിനാഘോഷവും പുരസ്കാര സമർപ്പണവും നടക്കും.മന്ത്രി. ജി. സുധാകരനിൽ നിന്ന് സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പുരസ്കാരം ഏറ്റുവാങ്ങും.ജന്മദിന പ്രഭാഷണവും നടത്തും. കൊടിക്കുന്നിൽ സുരേഷ് എം .പി മുഖ്യാതിഥിയാകും. സമിതി സെക്രട്ടറി കെ. ബി .അജയകുമാർ സ്വാഗതം പറയും.