മാവേലിക്കര- കെ.എം.മാണിയുടെ രണ്ടാം ചരമവാർഷികാചരണം കേരള കോൺഗ്രസ് സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജന്നിംഗ്സ് ജേക്കബ് ഉദ്ഘാടനം ചെയ്തു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ കോൺഗ്രസ് ശിഥിലമാകുമെന്നും ആയിരക്കണക്കിന് പ്രവർത്തകർ കേരള കോൺഗ്രസിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.സി.ഡാനിയേൽ അധ്യക്ഷനായി. നേതാക്കളായ കെ.രാധാകൃഷ്ണ കുറുപ്പ്, ബിനു.കെ.അലക്സ്, ബൈജു കലാശാല, ശിവജി അറ്റ് ലസ്, റെയ്ച്ചൽ സജു, മാത്യു, ശ്രീനിവാസൻ, യദുലാൽ, അയ്യപ്പൻ പിളള, എന്നിവർ പ്രസംഗിച്ചു.