ചാരുംമൂട് : ചത്തിയറ എഫ്.സിയുടെ നിയന്ത്രണത്തിലുള്ള ചത്തിയറ ഫുട്ബാൾ അക്കാദമിയിൽ അവധിക്കാല പരിശീലനവും, പഠനക്യാമ്പും ഇന്ന് മുതൽ ആരംഭിക്കും. ചത്തിയറ വി.എച്ച്.എസ്.എസ് ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിൽ 6 മുതൽ 16 വയസു വരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പരിശീലന ദിവസങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുകയും സുരക്ഷ ഉറപ്പാക്കിയുമാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

ഈ വർഷം മുതൽ യൂറോപ്യൻ ക്ലബ്ബുകളിലേക്കുള്ള ഇന്റർനാഷണൽ പ്ലേയർ എക്സ്ചേഞ്ച് പ്രോഗ്രാമും, സ്കൗട്ടിംഗ് പ്രോഗ്രാമുകളും സംഘടിപ്പിക്കുമെന്ന് അക്കാദമി പ്രസിഡന്റ് കെ.എൻ.കൃഷ്ണകുമാർ, സെക്രട്ടറി എസ്. മധു എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 6282314227 നമ്പരിൽ ബന്ധപ്പെടുക.