അരുർ: എസ്.സി ആൻഡ് എസ്.ടി കോ-ഓപ്പറേറ്റീവ് ക്ലസ്റ്ററിന്റെ നേതൃത്വത്തിൽ ഡോ.ബി.ആർ അംബേദ്കറുടെ ജന്മദിനാഘോഷം 14 ന് എരമല്ലൂർ പാർത്ഥസാരഥി ആഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 3 ന് ജന്മദിന സമ്മേളനം ഷാനിമോൾ ഉസ്മാൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. റിട്ട. ജില്ലാ ജഡ്ജി കെ.വി ഗോപിക്കുട്ടൻ മുഖ്യാതിഥിയാവും. ഡോ. സാംകുട്ടി പറങ്കുട്ടി മുഖ്യ പ്രഭാഷണം നടത്തും. വിദ്യാഭ്യാസ - കായിക രംഗത്തെ പ്രതിഭകളെ നിർമ്മൽ പുരസ്ക്കാര ജേതാവ് ഇഞ്ചുപറമ്പിൽ തങ്കച്ചൻ ആദരിക്കും.