മാന്നാർ :- എസ്, എൻ ഡി , പി. യോഗം മാന്നാർ യൂണിയനിലെ ബ്രാഞ്ച് നമ്പർ 1926 നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ വിശേഷാൽ പൊതുയോഗം ഞായറാഴ്ച രാവിലെ 10 മണിക്ക് ക്ഷേത്രാങ്കണത്തിൽ നടക്കും. ശാഖാ പ്രസിഡന്റെ വാസു ഐക്കരയുടെ അദ്ധ്യക്ഷതയിൽ കൂടുന്ന യോഗം യൂണിയൻ ചെയർമാൻ ഡോ. എം.പി. വിജയകുമാർ ഉദ്ഘാടനം ചെയ്യും യൂണിയൻ കൺവീനർ ജയലാൽ .എസ്. പടിത്തറ മുഖ്യപ്രഭാഷണം നടത്തും യൂണിയൻ കമ്മറ്റി അംഗം ദയകുമാർ ചെന്നിത്തല, യൂണിയൻ വനിത സംഘം കൺവീനർ പുഷ്പ ശശികുമാർ , ശാഖായോഗം വനിത സംഘം പ്രസിഡന്റെ രജനി ദയകുമാർ , വനിത സംഘം സെക്രട്ടറി സ്വപ്നഷിജു, എന്നിവർ സംസാരിക്കും.ശാഖാ വൈസ് പ്രസിഡന്റ് ചന്ദ്രൻ കണ്ണംമ്പള്ളിൽ നന്ദിയും പറയും.