കായംകുളം: തിരഞ്ഞെടുപ്പ് ദിവസം എരുവ മാവിലേത്ത് ജംഗ്ഷന് സമീപം യൂത്ത് കോൺഗ്രസ് നേതാക്കളായ നൗഫൽ ചെമ്പകപ്പള്ളിയേയും അഫ്സൽ സുജായിയെയും ആക്രമിച്ച കേസിൽ രണ്ടു പേരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്തു. എരുവ പടിഞ്ഞാറ് കൃഷ്ണാലയം വീട്ടിൽ വിഷ്ണു പ്രസാദ് (24), അശ്വതി വീട്ടിൽ ഉണ്ണിക്കൃഷ്ണൻ (25) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഎസ്.പി അലക്സ് ബേബിയുടെ നിർദ്ദേശപ്രകാരം സി.ഐ വി.എസ്.പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കായംകുളം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.