ആലപ്പുഴ :ജില്ലയിൽ ഇനി മൂന്ന് ദിവസം കൂടി കുത്തിവെയ്പ്പിനുള്ള കൊവിഡ് പ്രതിരോധ വാക്സിൻ സ്റ്റോക്ക് ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതർ. പ്രതിരോധ വാക്സിന്റെ 60,000 ബോട്ടിലുകളാണ് നിലവിൽ സ്റ്റോക്കുള്ളത്. നിലവിൽ പ്രതിദിനം ശരാശരി 16,000പേരാണ് കൊവിഡ് പ്രതിരോധ കുത്തിവയ്പെടുക്കുന്നത്. ജില്ലയിൽ ഇതു വരെ 3.20 ലക്ഷം പേർക്ക് കൊവിഡ് പ്രതിരോധ വാക്സിൻ നൽകി.