tv-r

തുറവൂർ:കുത്തിയതോട് പഞ്ചായത്ത് 9,10 വാർഡുകളുടെ അതിർത്തിയിലൂടെ കടന്നുപോകുന്ന അമാൽഗം റോഡിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ആയിരക്കണക്കിന് ലിറ്റർ ശുദ്ധജലമാണ് പമ്പിംഗ് സമയത്ത് ഒഴുകുന്നത്. റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞു കിടക്കുന്നത് കാൽനടയാത്രികർക്കും ദുരിതമാവുന്നു. പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങൾ പലതു കഴിഞ്ഞിട്ടും ഒരു നടപടിയും ഇതുവരെ വാട്ടർ അതോറിട്ടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി.