കായംകുളം:നീങ്ങിതുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങിയ യുവതിയ്ക്ക് വീണുപരിക്കേറ്റു. മാവേലിക്കര ഓലകെട്ടിയമ്പലം വിജിഭവനിൽ വിജയശ്രീ (41) നാണ് തലക്ക് ഗുരുതമായ പരിക്കേറ്റത്. ഇന്നലെ വെളുപ്പിന് 5.30 ന് കായംകുളം റെയിവേ സ്റ്റേഷനിലായിരുന്നു അപകടം. ത്യശൂരിലേയ്ക്ക് പോകുന്നതിനായി ഏറനാട് എക്സ്പ്രസ്‌ ട്രെയിനിൽ കയറിയ ഇവർ തിരികെ ഇറങ്ങുകയായിരുന്നു. കൂടെ ഉണ്ടായിരുന്നയാൾ കയറിയില്ലെന്ന സംശയത്തെ തുടർന്നാണ് തിരിച്ചിറങ്ങിയത്. ആർ പി.എഫ് ഉടൻതന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ദ്ധ ചികിത്സക്കായി കൊല്ലത്തെ സ്വകാര്യ മെഡി. കോളേജിലേയ്ക്ക് മാറ്റി.