അമ്പലപ്പുഴ: തകഴി സാഹിത്യോത്സവവും അനുസ്മരണ സമ്മേളനവും നാടകകൃത്തും സംവിധായകനുമായ ഫ്രാൻസിസ് ടി മാവേലിക്കര ഉദ്ഘാടനം ചെയ്തു.മന്ത്രിയും സ്മാരക സമിതി ചെയർമാനുമായ ജി.സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. യു. പ്രതിഭ എം.എൽ.എ മുഖ്യാതിഥിയായി. തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.അജയകുമാർ, വൈസ് പ്രസിഡന്റ് അംബിക ഷിബു, സ്മാരക സമിതി സെക്രട്ടറി കെ.ബി.അജയകുമാർ, വൈസ് ചെയർമാൻ പ്രൊഫ.എൻ.ഗോപിനാഥപിള്ള, ബ്ലോക്ക് പഞ്ചായത്തംഗം മദൻലാൽ, അലിയാർ.എം.മാക്കിയിൽ, സജിതകുമാരി തുടങ്ങിയവർ പ്രസംഗിച്ചു. തകഴി ശിവശങ്കരപ്പിള്ളയുടെ ചരമദിനമായ ഏപ്രിൽ പത്ത് മുതൽ ജന്മദിനമായ പതിനേഴ് വരെയാണ് സാഹിത്യോത്സവം. കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണ 10, 16, 17 തീയതികളിൽ മാത്രമാണ് പരിപാടി. പതിനേഴിന് തകഴി പുരസ്കാരം പെരുമ്പടവം ശ്രീധരന് സമ്മാനിക്കും.