ആലപ്പുഴ : കേരള കർഷകത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ 2021ഏപ്രിൽ 1 മുതലുള്ള അംശാദായ അടവിൽ 24 മാസത്തിൽ കൂടുതൽ കുടിശ്ശികയുള്ളവർ ഓരോ വർഷത്തിനും 10 രൂപ നിരക്കിലും 12 മാസത്തിൽ കൂടുതലുള്ളവർ 6 രൂപ നിരക്കിലും ആറു മാസത്തിൽ കൂടുതലുള്ളവർ 3 രൂപ നിരക്കിലും പിഴ അടയ്ക്കണം.
അംശാദായ അടവ് ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി തുക അടക്കാനെത്തുന്ന അംഗങ്ങൾ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് എന്നിവ കൂടി ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസർ വി.ബിജു അറിയിച്ചു.