പൂച്ചാക്കൽ: എൻ.എസ്.എസ്.തെക്കുംമുറി കരയോഗത്തിന്റെയും കിൻഡർ വിമൻസ് ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇന്ന് പൂച്ചാക്കൽ ജെ.ബി.ആർക്കേഡിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. എൻ.എസ്.എസ്.ചേർത്തല താലൂക്ക് സെക്രട്ടറി എസ്.മുരളീകൃഷ്ൺ ഉദ്ഘാടനം ചെയ്യും. സജി അച്ചാമഠം, അഡ്വ.ബി.ബാലാനന്ദ്, സി.പി.വിനോദ്കുമാർ, മധു, അമർനാഥ് തുടങ്ങിയവർ നേതൃത്വം നൽകും.