മുതുകുളം: കോൺഗ്രസ് സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡുകളും മറ്റു പ്രചാരണ സാമഗ്രികളും നശിപ്പിച്ചതായി പരാതി. വ്യാഴാഴ്ച രാത്രിയാണ് ആറാട്ടുപുഴ കിഴക്കേക്കര മല്ലിക്കാട്ടുകടവുഭാഗത്തു സ്ഥാപിച്ചിരുന്ന രമേശ് ചെന്നിത്തലയുടെ ഫ്‌ളക്‌സ് ബോർഡുകളും കൊടി തോരണങ്ങളും നശിപ്പിച്ചത്. താത്ക്കാലിക ബൂത്ത് ഓഫീസായി കെട്ടിയിരുന്ന കൊടി തോരണങ്ങൾ ഉൾപ്പെടെ നശിപ്പിച്ചുവെന്ന് പരാതിയുണ്ട്.
തിരഞ്ഞെടുപ്പ് ദിവസം മല്ലിക്കാട്ടുകടവിന് തെക്കുവശത്തുളള ബൂത്തിനു സമീപം നിൽക്കുമ്പോൾ കോൺഗ്രസ് ആറാട്ടുപുഴ നോർത്ത് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജേഷ് കുട്ടനും സഹോദരനും ആക്രമിക്കപ്പെട്ടിരുന്നു.