ആലപ്പുഴ : കർണാടകയിലെ സ്വകാര്യ വിദ്യാഭ്യാസ ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ ഉപയോഗിച്ച് ആലപ്പുഴ നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും സ്കൂളുകളിൽ പഠിക്കുന്ന ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ വിവര ശേഖരണം നടത്തുന്നതായി പരാതി. വിദ്യാർത്ഥികളെ നേരിൽ കണ്ടാണ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ കോഴ്സുകൾക്ക് ചേരാൻ പ്രലോഭിപ്പിക്കുന്നത്. കൊവിഡ് ഭീഷണി നിലനിൽക്കുന്നതിനിടെ, അന്യസംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ നേരിട്ട് ഇടപെടുന്നത് ഹയർ സെക്കൻഡറി വിദ്യാർത്ഥികളെ ഭീതിയിലാക്കുന്നു. നിരന്തരം ഫോണിൽ വിളിക്കുന്നത് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും വിദ്യാർത്ഥികൾ പറയുന്നു.