ചേർത്തല:തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചേർത്തലയിൽ സി.പി.ഐക്കുള്ളിൽ ഉണ്ടായ പ്രശ്‌നങ്ങളിൽ സംസ്ഥാന നേതൃത്വം ഇടപെടുന്നു.തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിന്റെ പേരിൽ ഭക്ഷ്യമന്ത്റി പി.തിലോത്തമന്റെ അഡീഷണൽ പ്രൈവ​റ്റ്‌ സെക്രട്ടറി പി. പ്രദ്യോദിനെ പാർട്ടിയുടെ പ്രാഥമികഅംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. ഇതു സംസ്ഥാന തലത്തിൽ ചർച്ചയാകുകയും സി.പി.ഐയിലെ മ​റ്റുപലർക്കുമെതിരെ വിമർശനങ്ങളുയരുകയും ചെയ്ത സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടൽ. സംസ്ഥാന എക്‌സിക്യുട്ടീവ് അംഗമായ പി.പ്രസാദ് മത്സരിച്ച മണ്ഡലത്തിൽ പാർട്ടിക്ക് പ്രവർത്തനരംഗത്ത് വീഴ്ച സംഭവിച്ചത് നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്. സ്ഥാനാർത്ഥി നിർണയത്തിനായി നടന്ന മണ്ഡലം കമ്മി​റ്റിയോഗത്തിലും വിഭാഗീയത ഉയർന്നിരുന്നതായുള്ള പരാതികളും സംസ്ഥാന നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇതിനെല്ലാം കരുത്ത് പകരുന്നതാണ് പ്രദ്യോതിനെതിരേയുള്ള തിടുക്കത്തിലുള്ള നടപടി.