ചാരുംമൂട് :കായംകുളം ട്രാവൻകൂർ ക്രിക്കറ്റ്‌ അക്കാദമിയുടെ ആഭിമുഖ്യത്തിൽ താമരക്കുളം ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്നു വരുന്ന 5-ാമത് ഒ. സബാദ് കുട്ടി മെമ്മോറിയൽ ഓൾ കേരള പ്രൈസ് മണി ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ ഫൈനൽ മത്സരം ഇന്ന് രാവിലെ 10 മുതൽ നടക്കും.രഞ്ജി സി.സി തിരുവനന്തപുരവും സ്വാന്റൻസ് എറണാകുളവും തമ്മിലാണ് മത്സരം.