മാവേലിക്കര: കായംകുളം മണ്ഡലത്തിലെ അവസാന ബൂത്തായ 184ാം നമ്പർ പുനർനിർണയം നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നാലു പഞ്ചായത്ത്‌ വാർഡുകളാണ് 184ാം നമ്പർ ബൂത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കറ്റാനം 9, 11, 12, 13 വാർഡുകൾ ഉൾപ്പെടുത്തി രൂപീകരിച്ചിരിക്കുന്ന ബൂത്ത് വോട്ടർമാർക്ക് അസൗകര്യം ഉണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് ആരോപിച്ചു. 1172 വോട്ടർമാർ ഉള്ള ബൂത്തിൽ 90 പേർ പ്രായമുള്ളവരും 25 പേർ അംഗവൈകല്യം ഉള്ളവരുമാണ്. വോട്ട് ചെയ്യുവാൻ അഞ്ച് കിലോമീറ്റർ ദൂരം സഞ്ചരിക്കേണ്ട സാഹചര്യമുണ്ട്. നടപടി സ്വീകരിച്ചില്ലെങ്കിൽ അടുത്ത തി​രെഞ്ഞുടുപ്പ് ബഹിഷ്കരിക്കുമെന്നും സമരപരിപാടികൾ നടത്തുമെന്നും കോൺഗ്രസ് അറിയിച്ചു. ബൂത്ത്‌ പ്രസിഡന്റ്‌ കൂടിയായ ജില്ലാ കമ്മിറ്റി അംഗം സജീവൻ.ടി ടി, ഉണ്ണികൃഷ്ണകുറുപ്പ് കൊട്ടാരത്തിൽ, മാത്യു മടക്കൽ, അഷറഫ്, അഡ്വ.എൻ.എം നസീർ എന്നിവർ സംസാരിച്ചു.