അമ്പലപ്പുഴ : തകഴി സ്മാരകം നവീകരണവും, തകഴി മ്യൂസിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളും ഈ മാസം 17 ന് ആരംഭിക്കുമെന്ന് മന്ത്രി.ജി. സുധാകരൻ പറഞ്ഞു. തകഴി സാഹിത്യോത്സവത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. സ്മാരക നവീകരണത്തിനും, തകഴി മ്യൂസിയത്തിനു മായി 6 കോടി രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തീകരിച്ചെങ്കിലും തിരഞ്ഞെടുപ്പ് കാരണം നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസം നേരിട്ടു. തകഴിയുടെ കാലഘട്ടത്തേയും, കൃതികളേയും അടയാളപ്പെടുത്തുന്നതായിരിക്കും മ്യൂസിയം.ഇതോടൊപ്പം തകഴി സ്മാരകത്തിൻ്റെ നവീകരണവും നടക്കുമെന്ന് മന്ത്രി പറഞ്ഞു.