അമ്പലപ്പുഴ : ബന്ധുവീട്ടിലെത്തിയ ബി.ടെക് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സജിനാ നിവാസിൽ റിട്ട. എസ്.ഐ സ്വാമിനാഥന്റെയും ജലജയുടെയും മകൾ സജിനയെയാണ് (22) അമ്പലപ്പുഴയിലെ ബന്ധുവീട്ടിൽ ഇന്നലെ പുലർച്ചെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കല്ലൂപ്പാറ എൻജിനിയറിംഗ് കോളേജിലെ ഒന്നാം വർഷ ബി.ടെക് വിദ്യാർത്ഥിനിയായിരുന്നു.അമ്പലപ്പുഴ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.