പൂച്ചാക്കൽ: തൃച്ചാറ്റുകുളത്ത് കാറും സ്ക്കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് ഗുരുതരമായി പരിക്കേറ്റു. സ്ക്കൂട്ടർ യാത്രികരായ തൈക്കാട്ടുശ്ശേരി പഞ്ചായത്ത് രണ്ടാം വാർഡ് പൂക്കൈതയിൽ വിനോദ്, ഭാര്യ ഷൈല എന്നിവർക്കാണ് പരിക്കേറ്റത്. കാലുകൾക്ക് ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറിൽ യാത്ര ചെയ്തിരുന്ന രണ്ടു പേർ പരിക്കുകളോടെ പൂച്ചാക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ചേർത്തല - അരൂക്കുറ്റി റോഡിൽ കാരിപ്പോഴി ജംഗ്ഷനിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു അപകടം. സ്ക്കൂട്ടറിലിടിച്ച കാർ നിയന്ത്രണം വിട്ട് ചരക്ക് വാനിലിടിച്ച് ഗതിമാറി സമീപത്തെ വീടിന്റെ മതിൽ തകർത്ത് പോർച്ചിൽ കിടന്ന കാറിൽ ഇടിച്ചാണ് നിന്നത്.