കുട്ടനാട്: പാടത്ത് കൂട്ടിയിട്ടിരുന്ന നെല്ല് വാരി ചാക്കിൽ നിറയ്ക്കുന്നതിനിടെ കർഷകത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. നെടുമുടി വൈശ്യംഭാഗം അശ്വതിഭവനിൽ പി കെ പുരുഷോത്തമൻ(70)ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ വൈശ്യംഭാഗം കളത്തിൽപാടശേഖരത്തായിരുന്നു സംഭവം. കുഴഞ്ഞുവീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നവർ ചേർന്ന് വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മാർഗമദ്ധ്യേ മരിച്ചു. സംസ്‌ക്കാരം പിന്നീട്. ഭാര്യ: സുധ. മക്കൾ: സുമി,സുജിത്ത്,സുനീഷ്.