ആലപ്പുഴ: ശവക്കോട്ടപ്പാലത്തി​ന് സമാന്തരമായി​ നി​ർമി​ക്കുന്ന പുതി​യ പാലത്തി​ന്റെ ബീമുകളുടെ നി​ർമാണം മൂന്ന് ആഴ്ച്ചയ്ക്കുള്ളി​ൽ പൂർത്തീകരി​ക്കും. ഇതോടെ ആകെയുള്ള 13 ബീമുകളും പൂർത്തി​യാകുകയും ജൂലായ് മാസം പാലം ഗതാഗതത്തി​ന് തുറന്നുകൊടുക്കാൻ കഴി​യുമെന്ന പ്രതീക്ഷയി​ലാണ് അധി​കൃതർ.

പുതിയ പാലത്തോടൊപ്പം നിർമ്മിക്കുന്ന നടപ്പാലത്തിന്റെ അഞ്ച് ബീമുകളുടെയും നിർമ്മാണം പൂർത്തീകരിച്ചു. മുകൾ ഭാഗത്തെ സ്ളാബിന്റെ കമ്പിപ്പണി പൂർത്തീകരിച്ചു. സ്ളാബിന്റെ കോൺക്രീറ്റ് ജോലി രണ്ട് ദിവസത്തിനുള്ളിൽ പൂർത്തീകരിക്കും. നടപ്പാതയുടെ ആർച്ച് നിർമ്മാണം വൈകാനാണ് സാദ്ധ്യത. നിലവിലെ ഡിസൈനിൽ നേരിയ മാറ്റം വരുത്താനുള്ള സാധ്യതയുണ്ട്.

മന്ത്രി ജി.സുധാകരൻ മുൻകൈയെടുത്താണ് ശവക്കോട്ട പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കാനും കൊമ്മാടി പാലം പുനർനിർമ്മിക്കാനും പദ്ധതി തയ്യാറാക്കിയത്. 2019 ഡിസംബറിൽ ആരംഭിച്ച നിർമ്മാണം 14മാസം കൊണ്ട് പൂർത്തീകരിക്കുകയാണ് ലക്ഷ്യമിട്ടെങ്കിലും കൊവിഡിനെ തുടർന്ന് ജോലികൾ താത്കാലികമായി നിറുത്തിവച്ചിരുന്നു. ഇളവ് വന്നതിനെ തുടർന്നാണ് നിർമ്മാണ ജോലികൾ പുനരാരംഭിച്ചത്. നഗരത്തിലെ ഗതാഗതക്കുരുക്ക് കണക്കിലെടുത്താണ് ശവക്കോട്ട പാലം, കൊമ്മാടിപാലം പുതുക്കിപണിയാൻ തീരുമാനിച്ചത്.

#സ്ഥലം ഏറ്റെടുക്കൽ എങ്ങും എത്തിയില്ല

പാലത്തിന്റെ ഇരുകരകളിലും അപ്രോച്ച് റോഡ് നിർമ്മാണത്തിന് ആര്യാട് സൗത്ത്, മുല്ലയ്ക്കൽ, ആലപ്പുഴ പടിഞ്ഞാറ് വില്ലേജുകളിലായി 24.14 സെന്റ് ഏറ്റെടുക്കുന്ന നടപടികൾ എങ്ങും എത്തിയിട്ടില്ല. സ്ഥലം ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിന് കൈമാറിയാൽ മാത്രമേ അപ്രോച്ച് നിർമ്മാണം ആരംഭിക്കാൻ കഴിയൂ. സ്ഥലം ഏറ്റെടുക്കാൻ ചേർത്തല എൽ.എ തഹസീൽദാരെ ചുമതലപ്പെടുത്തിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ തിരക്ക് കഴിഞ്ഞതിനാൽ പ്രവർത്തനങ്ങൾ വേഗത്തിലാക്കാനുള്ള തയ്യാറെടുപ്പിലാണ് പൊതുമരാമത്ത് വകുപ്പ്.

#കൊമ്മാടി പാലം നിർമ്മാണം ഉടൻ

ശവക്കോട്ടപാലത്തിന്റെ പദ്ധതിയിൽ ഉൾപ്പെട്ട കൊമ്മാടി പാലത്തിന്റെ പുനർനിർമ്മാണം ആരംഭിക്കാനുള്ള പ്രവർത്തനം ആരംഭിച്ചു. നിലവിലുണ്ടായിരുന്ന കൊമ്മാടിപ്പാലം പൊളിച്ചു നീക്കി. അടിത്തറ ഉൾപ്പെടെയുള്ള തുടർ പ്രവത്തനം നടത്താൻ കെ.എസ്.ഇ.ബിയുടെ ട്രാൻസ്ഫോമർ നീക്കം ചെയ്തെങ്കിലും ഇത് സ്ഥാപിച്ചിരുന്ന ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്ത ശേഷമേ കൊമ്മാടിപാലത്തിന്റെ നിർമ്മാണം ആരംഭിക്കുകയുള്ളൂ. ഇതോടൊപ്പം ശവക്കോട്ടപ്പാലവും കൊമ്മാടി പാലവും ബന്ധിപ്പിക്കാൻ എ.എസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ 2.5 കിലോമീറ്റർ നീളത്തിലുള്ള റോഡ് കാനയോടെ പുതുക്കിപ്പണിയും.

നടപ്പാതയോടുകൂടിയ ശവക്കോട്ടപ്പാലം

28.45

നിർമാണ ചെലവ് 28.45 കോടി

# 26 മീറ്റർ നീളം, 12 മീറ്റർ വീതി

24.14

# പാലത്തിന് ഏറ്റെടുക്കുന്ന സ്ഥലം :

24.14 സെന്റ്

കൊമ്മാടി പാലം

29 മീറ്റർ നീളം, 14 മീറ്റർ വീതി, ഇരുവശവും ഒന്നരമീറ്റർ വീതം നടപ്പാത. റോഡിന്റെയും കാനയുടെയും പണികൾ ആരംഭിച്ച് 14 മാസത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാൻ ലക്ഷ്യം.

...........................

"മറ്റ് തടസങ്ങളൊന്നും ഇല്ലെങ്കിൽ ജൂലായിൽ ശവക്കോട്ടപ്പാലം കമ്മിഷൻ ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. സ്ഥലം ലഭിച്ചാൽ അപ്രോച്ച് റോഡിന്റെ സമർപ്പണവും ഇതോടൊപ്പം നടത്താൻ കഴിയും.

പൊതുമരാമത്ത് വകുപ്പ് അധി​കൃതർ

...........................