ആലപ്പുഴ: കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ സാംസ്കാരിക വിഭാഗമായ വെനീസിയത്തിന്റെ നേതൃത്വത്തിൽ വെനീസിയം ക്രിക്കറ്റ് ലീഗ് സംഘടിപ്പിച്ചു. ഇ.എം.എസ് സ്റ്റേ‌‌ഡിയത്തിൽ നടന്ന മത്സരങ്ങളുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സൗമ്യരാജ് നിർവഹിച്ചു. സംസ്ഥാഷ് കുമാർ, കൺവീനർ വി.ജി.രഘുനാഥൻ എന്നിവർ സംസാരിച്ചു.