കായംകുളം: പട്ടോളിൽ മനോഹരൻ പിള്ള സാംസ്കാരിക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മുൻ രക്ഷാധികാരി പട്ടോളിൽ ഉണ്ണിക്കൃഷ്ണ പിള്ള അനുസ്മരണം പുതിയവിള പട്ടോളിൽ ഭവനത്തിൽ നടന്നു. കണ്ടല്ലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തയ്യിൽ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുനിൽ കൊപ്പാറേത്ത്, മുൻ പഞ്ചായത്തംഗം ബി.ഉദയഭാനു, പുഷ്പാലയം പുഷ്പകുമാർ, എം.വി. രാധാകൃഷ്ണൻ, മധുകുമാർ ഗ്രന്ഥശാല ഭാരവാഹികളായ വിജയൻപിള്ള, അർക്കരാജ്, എന്നിവർ അനുസ്മണ പ്രഭാഷണം നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഹോമിയൊപ്പത്സ് കേരള ഹരിപ്പാട് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലോക ഹോമിയോപ്പതി ദിനാചരണവും ഡോ.സാമുവൽ ഹാനിമാൻ അനുസ്മരണവും നടന്നു. യൂണിറ്റ് പ്രസിഡന്റ് ഡോ. എം.സി. തോമസ് ഹോമിയോപ്പതിക് ഇമ്മ്യൂൺ ബൂസ്റ്റർ പഞ്ചായത്ത് പ്രസിഡന്റിന് നൽകി ഉദ്ഘാടനം ചെയ്തു.