ആലപ്പുഴ: നഗരസഭയുടെ കൊവിഡ് വാക്‌സിനേഷൻ കാമ്പ് ഇരവുകാട് ടെമ്പിൾ ഒഫ് ഇംഗ്ലീഷ് സ്‌കൂളിൽ നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ആർ.വിനീത, കൗൺസിലർമാരായ നസീർ പുന്നയ്ക്കൽ, സലിം മുല്ലാത്ത്, ആർ.മനീഷ, ബി.നസീർ, ഹെലൻ ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ ജെസ്സു വർഗ്ഗീസ്, ഷെറിൻ വർഗ്ഗീസ്, കൊവിഡ് പ്രതിരോധ പുരസ്‌കാര ജേതാവ് വസന്തി ലാറ എന്നിവർ ബോധവത്കരണ ക്ലാസെടുത്തു. ആശാ പ്രവർത്തകരായ രതി ഷാജി, അൽഫോൺസ, ഷൈലജ സ്‌നേഹദീപം വയോജന കൂട്ടായ്മയുടെ പ്രവർത്തകരായ ടി.ആർ.ഓമനക്കുട്ടൻ, സി.ടി.ഷാജി, അനിൽ ജോസഫ്, മഹേഷ്.എം.നായർ, അജീന, സുമയ്യ എന്നിവരാണ് കോ ഓർഡിനറ്റർമാർ. ആദ്യ ദിനത്തിൽ 268 പേർ ഒന്നാം ഘട്ട വാക്‌സിൻ സ്വീകരിച്ചു.
ഇന്ന് ടൗൺ ഹാൾ, നഗരസഭ ശതാബ്ദി മന്ദിരം എന്നിവിടങ്ങളിൽ ക്യാമ്പ് നടക്കുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.