ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ചരിഞ്ഞ കൊമ്പൻ വിജയകൃഷ്ണന്റെ അനുസ്മരണം യോഗം ദുഖ:സാന്ദ്രമായി. മൂന്നു പതിറ്റോണ്ടോളം ഭഗവാന്റെ തിടമ്പേറ്റിയ വിജയകൃഷ്ണന്റെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല അമ്പലപ്പുഴയിലെ ആനപ്രേമികൾക്ക്. ഇന്നുച്ചയ്ക്ക് 2 ന് വിജയകൃഷ്ണന്റെ ചിതാഭസ്മവുമായി നഗരപ്രദിക്ഷണം നടത്തി സമുദ്രത്തിൽ ഒഴുക്കും.

അനുസ്മരണ യോഗം അമ്പലപ്പുഴ തെക്കു പഞ്ചായത്ത് പ്രസിഡന്റ് കവിത രവികുമാർ ഉദ്ഘാടനം ചെയ്തു. ഉപദേശക സമിതി പ്രസിഡന്റ് സുഷമ രാജീവ് അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രം മാനേജ്മെന്റിന്റെ അനാസ്ഥ കാരണമാണ് കൊമ്പൻ ചരിഞ്ഞതെന്നും, പ്രഹരം മൂലം ഉള്ളിൽ രക്തസ്രാവമുണ്ടായെന്നും സുഷമ രാജീവ് ആരോപിച്ചു. കുടൽ പഴുത്ത നിലയിലായിരുന്നു. കുടലിൽ വ്രണം ഉണ്ടായിരുന്നുവെന്നും പോസ്റ്റുമാർട്ടത്തിൽ ഉപദേശക സമിതിയുടെ പ്രതിനിധിയായി പങ്കെടുത്ത വെറ്ററിനറി ഡോക്ടർ പറഞ്ഞയാതി സുഷമ വിശദീകരിച്ചു. ദിവസങ്ങളോളം തീറ്റയെടുക്കാതിരുന്നതിനാൽ വയറ്റിൽ ഗ്യാസ് രൂപപ്പെട്ടിരുന്നു. വൃത്തിഹീനമായ കുടിവെള്ളം നൽകിയതുമൂലം അതിന്റേതായ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. ക്രൂര മർദ്ദനം ഏറ്റിരുന്നെന്നും ഡോക്ടർ പറഞ്ഞതായി സുഷമ യോഗത്തിൽ വ്യക്തമാക്കി. ഡോ.അമ്പലപ്പുഴ ഗോപകുമാർ മുഖ്യ പ്രഭാഷണം നടത്തി. ജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ക്ഷേത്രത്തിലെ ആനക്കൊട്ടിലിൽ നടന്ന അനുസ്മരണ യോഗത്തിൽ നിരവധി ഭക്തർ പങ്കെടുത്തു.