ആലപ്പുഴ: പുളിങ്കുന്ന് സ്വദേശിയായ 65 വയസുകാരിയെയും മകനെയും വീട്ടിൽ കയറി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി കുന്നുമ്മ വില്ലേജിൽചിറ വീട്ടിൽ പ്രമോദിനെ (32) ആലപ്പുഴ ഡിവൈഎസ്.പി ഡി.കെ.പൃഥ്വിരാജ്, പുളിങ്കുന്ന് എസ്.ഐമാരായ
ഗോപാലകൃഷ്ണൻ, ബെന്നി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി. പട്ടിക ജാതി, പട്ടിക വർഗ്ഗ അതിക്രമ നിവാരണ നിയമപ്രകാരമാണ് കേസ്. 2020 ഡിസംബറിലായിരുന്നു സംഭവം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.