ചേർത്തല: സെന്റ് മാർട്ടിൻ ഡി.പോറസ് പള്ളി സ്വതന്ത്റ ഇടവകയായി പ്രഖ്യാപിച്ചു. എറണാകുളം അങ്കമാലി അതിരൂപത മെത്രാപോലിത്തൻ വികാരി ആർച്ച് ബിഷപ്പ് മാർ ആന്റണി കരിയിലിന്റെ ഇടവക പ്രഖ്യാപന കല്പന അതിരൂപത വികാരി ജനറാൾ ഡോ. ഹോർമീസ് മൈനാട്ടി കൈമാറി. നേരത്തെ മുട്ടം സെന്റ് മേരീസ് ദേവാലയത്തിന്റെ കുരിശുപള്ളിയായിരുന്നു. 1983ലാണ് ദേവാലയം സ്ഥാപിതമായത്. 181 കുടുംബങ്ങളുണ്ട്.. അതിരൂപത ചാൻസിലർ ഡോ. വർഗീസ് പെരുമായൻ, ഫൊറോന വികാരി ഡോ. ആന്റോ ചേരാംതുരുത്തി, മുൻ പ്രൊ വികാരിമാരായ ഡോ. അലക്‌സ് കരിമഠം, ഫാ. പോൾ മുത്തു​റ്റ്, വികാരി ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ എന്നിവർ പങ്കെടുത്തു.