മാവേലിക്കര: ചെട്ടികുളങ്ങര കൈതവടക്ക് തുരുത്തിയിൽ താനംചേരിൽ കുടുംബക്ഷേത്രത്തിലെ വാർഷിക പൂജ 21ന് നടക്കും. തന്ത്രി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിക്കും. കലശം, നൂറും പാലും, വിശേഷാൽ പൂജകൾ, അന്നദാനം എന്നിവ നടക്കും. 14 മുതൽ ഭാഗവത പാരായണവും അന്നദാനവും ഉണ്ടായിരിക്കും.