അമ്പലപ്പുഴ: ആലപ്പുഴ റെസ്പിറേറ്ററി സൊസൈറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ.പി.രവീന്ദ്രൻ അനുസ്മരണ സമ്മേളനം പുഷ്പഗിരി ഇൻസ്റ്റിറ്റൂട്ട് ഒഫ് മെഡിക്കൽ സയൻസസിലെ ശ്വാസകോശ വിഭാഗം മേധാവി ഡോ.പി.സുകുമാരൻ ഉദ്ഘാടനം ചെയ്തു. ഡോ. രവീന്ദ്രന്റെ അലർജി ചികിത്സാ ഗവേഷണ രംഗത്തെ സംഭാവനകൾ നിലനിറുത്താൻ കേരള ആരോഗ്യ സർവകലാശാലയുടെ ആഭിമുഖ്യത്തിൽ ഡോ.പി.രവീന്ദ്രൻ സ്മാരക അലർജി ഗവേഷണ ചെയർ സ്ഥാപിക്കണമെന്ന് അക്കാദമിയുടെ നിയുക്ത പ്രസിഡന്റും ആരോഗ്യ സർവകലാശാല സെനറ്റംഗവുമായ ഡോ.പി.എസ്.ഷാജഹാൻ പറഞ്ഞു. സമ്മേളനത്തിൽ കോട്ടയം റെസ്പിറേറ്ററി സൊസൈറ്റി സെക്രട്ടറി ഡോ. കുര്യൻ ഉമ്മൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. പൾമോൺ ചീഫ് എഡിറ്റർ ഡോ.പി.വേണുഗോപാൽ, സൊസൈറ്റി ആലപ്പുഴ ഘടകം പ്രിസിന്റ് ഡോ.കെ.വേണുഗോപാൽ, കോട്ടയം ശ്വാസകോശ വിഭാഗം മേധാവി ഡോ.കെ.പി.വേണുഗോപാൽ എന്നിവർ സംസാരിച്ചു.