ചേർത്തല: എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയനിൽ നടന്ന വിവാഹ പൂർവ കൗൺസലിംഗിന്റെ.സർട്ടിഫിക്കറ്റ് വിതരണ സമ്മേളനം യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.എൻ. ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ,രാജേഷ് പൊൻമല, ഡോ.സുരേഷ് കുമാർ, ഡോ. ഗ്രേസ് ലാൽ എന്നിവർ ക്ലാസ് നയിച്ചു. സർട്ടിഫിക്കറ്റ് വിതരണം ഡോ. ഗ്രേസ് ലാൽ നിർവഹിച്ചു. കൗൺസിലർമാരായ പി. മണിലാൽ, ഗിരീഷ് കുമാർ, വനിതാസംഘം യൂണിയൻ സെക്രട്ടറി ശോഭിനി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി സ്വാഗതവും യൂണിയൻ കൗൺസിലർ പി. വിനോദ് നന്ദിയും പറഞ്ഞു.