ഹരിപ്പാട്: ദേശീയപാതയിൽ തോട്ടപ്പള്ളി പുതിയ പാലത്തിനു സമീപം ഇന്നലെ രാത്രി ഏഴു മണിയോടെ അജ്ഞാത വാഹനമിടിച്ച് കരുവാറ്റ തെക്ക് പത്മവല്ലിക്കരിയിൽ ശശാങ്കൻ (53) മരിച്ചു. നടന്നു വരുന്നതിനിടെ പാഞ്ഞുവന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മൃതദേഹം ആലപ്പുഴ മെഡി. ആശുപത്രി മോർച്ചറിയിൽ. സംസ്കാരം കൊവിഡ് പരിശോധനാഫലം വന്ന ശേഷം നടത്തും.