ആലപ്പുഴ : ജില്ലയിലെ എല്ലാ കോടതി കേന്ദ്രങ്ങളിലുമായി നടന്ന ലോക് അദാലത്തിൽ 353 കോടതി കേസുകൾക്കും 407കോടതിയേതര തർക്കങ്ങൾക്കും പരിഹാരമായി. ആകെ 5.8 കോടി രൂപയുടെ തർക്കങ്ങൾക്കാണ് പരിഹാരമായത്.

315 വാഹനാപകടക്കേസുകളിൽ 3.9 കോടി രൂപ നഷ്ട പരിഹാരം അനുവദിച്ചു. വിവിധ ബാങ്കുകൾ, കെ.എസ്.ആർ.ടി.സി, വാട്ടർ അതോറിട്ടി, ബി.എസ്.എൻ.എൽ എന്നിവുമായി ബന്ധപ്പെട്ടുള്ള കേസുകൾ തുടങ്ങിയവയും ലോക് അദാലത്തിൽ പരിഗണിച്ചു. സർവീസിലുള്ളവരും വിരമിച്ചവരുമായ ന്യായാധിപരും അഭിഭാഷകരും ദേശീയ ലോക് അദാലത്തിൽ സേവനം നൽകി. അദാലത്തുമായി സഹകരിച്ച എല്ലാ സർക്കാർ വകുപ്പുകൾക്കും ബാങ്കുകൾക്കും ഇൻഷ്വറൻസ് കമ്പനികൾക്കും ജില്ലാ ജഡ്ജ് എ.ബദറുദ്ദീൻ നന്ദി അറിയിച്ചു.