ആലപ്പുഴ: ആലപ്പി ആർട്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിന്റെ നേതൃത്വത്തിൽ നടന്ന സാസ്കാരിക സംഗമംവയലാർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡോ.ഫിലിപ്പോസ് തത്തംപള്ളി അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഇ.ഖാലിദ് മുഖ്യപ്രഭാഷണം നടത്തി. ബി.സുജാതൻ, നെടുമുടി അശോക കുമാർ, ദേവരാജൻ കല്ലൂപ്പറമ്പ്, ഭുവനേശ്വരൻ, കെ.പി.പ്രീതി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന സാഹിത്യ സംഗമം അഡ്വ പി.പി.ഗീത ഉദ്ഘാടനം ചെയ്തു.