ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോളിംഗ് ബൂത്തുകളിൽ തിരക്ക് നിയന്ത്രിക്കൽ, തെർമൽ സ്‌കാനിംഗ് എന്നീ പ്രവർത്തനങ്ങൾക്കായി പങ്കെടുത്ത ഓഫീസ് അറ്റൻഡൻമാർ, ആശാവർക്കർമാർ, അങ്കണവാടി വർക്കർമാർ, അങ്കണവാടി ഹെൽപ്പർമാർ, നാഷണൽ സർവീസ് സ്‌കീം വോളണ്ടിയർമാർ, സ്റ്റുഡൻറ് വോളണ്ടിയർമാർ, സ്റ്റാർ വോളണ്ടിയർമാർ എന്നിവർക്ക് പ്രതിഫലം അനുവദിച്ചു. പ്രവർത്തനങ്ങളിൽ പങ്കെടുത്ത എല്ലാ ജീവനക്കാരും പ്രവർത്തകരും പ്രതിഫലം ലഭിക്കുന്നതിന് ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള പോളിംഗ് ബൂത്തിന്റെ പരിധിയിലുള്ള താലൂക്ക് ഓഫീസുമായി ബന്ധപ്പെടണമെന്ന് കളക്ടർ അറിയിച്ചു.