ആലപ്പുഴ: ജില്ലയിൽ ഇന്നലെ 340 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 2335 ആയി. മൂന്നുപേർ വിദേശത്തു നിന്നും നാലുപേർ അന്യസംസ്ഥാനത്തു നിന്നും എത്തിയതാണ്. 329 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. നാലു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.196 പേരുടെ പരിശോധനാഫലം നെഗറ്റീവായതോടെ 81997പേർ രോഗ മുക്തരായി.