ആലപ്പുഴ : ബൈക്കപകടത്തിൽ ജീവകാരുണ്യ പ്രവർത്തകൻ നവാസ് പല്ലനയ്ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം തോട്ടപ്പള്ളി - പല്ലന റോഡിൽ തോട്ടപ്പള്ളിക്ക് സമീപമായിരുന്നു അപകടം. നവാസ് സഞ്ചരിച്ചിരുന്ന ബൈക്ക്, മുൻഭാഗത്തെ ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കൈയ്ക്ക് മുറിവേറ്റ നവാസ് ചികിത്സയ്ക്കു ശേഷം വീട്ടിൽ വിശ്രമത്തിലാണ്.