ambala

അമ്പലപ്പുഴ:മത്സ്യത്തൊഴിലാളി കുടുംബത്തിലെ സ്ത്രീകളുടെ വരുമാന വർദ്ധനവ് ലക്ഷ്യം വെച്ച് ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച തീരമൈത്രി പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്തിൽ കാക്കാഴം കേന്ദ്രമാക്കി പ്രവർത്തിച്ചു വരുന്ന ഫ്രഷ് ആക്ടിവിറ്റി ഗ്രൂപ്പിന്റെ കടൽ വിഭവങ്ങളുടെ ഭക്ഷണശാലയുടെ ഉദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാരിസ്, ജനപ്രതിനിധികളായ പ്രദീപ്തി, സുനിത. ആശ ,അനിത സതിഷ് ഷിനോയ്, സുമിത, മത്സ്യത്തൊഴിലാളി സംഘം പ്രസിഡന്റ് യു.രാജുമോൻ തുടങ്ങിയവർ പങ്കെടുത്തു.